പാണത്തൂരിൽ തട്ടുകടയിൽ കയറി മർദ്ദനം ; നാല് പേർക്കെതിരെ പോലീസ് കേസ്
രാജപുരം : പാണത്തൂരിൽ തട്ടുകടയിൽ അതിക്രമിച്ചു കയറി ഉടമയെ മർദിച്ചതായി പരാതി. പാണത്തൂർ സ്വദേശിയായ അബ്ദുൽ നാസർ (43) ആണ് പരാതിക്കാരൻ. കഴിഞ്ഞ ദിവസം പാണത്തൂരിൽ പരാതിക്കാരനും സുഹൃത്തും നടത്തിവരുന്ന തട്ടുകടയിലേക്ക് പാണത്തൂർ സ്വദേശികളായ നാസർ, ജാഫർ, ശിഹാബുദീൻ ഇബ്രാഹിം എന്നിവർ അതിക്രമിച്ചു കയറി കട കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി മർദ്ധിക്കുകയായിരുന്നു എന്നാണ് പരാതി. അബ്ദുൽ നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കേസ് എടുത്തു.
No comments