Breaking News

വെള്ളരിക്കുണ്ടിൽ വീണ്ടും തീപിടിത്തം ഞായറാഴ്ച തീപിടിച്ച വെള്ളരിക്കുണ്ടിലെ റവന്യു ഭൂമിയിലാണ് തിങ്കളാഴ്ചയും തീപിടിച്ചത്


വെള്ളരിക്കുണ്ട് : കഴിഞ്ഞ ദിവസം തീപിടിച്ച വെള്ളരിക്കുണ്ടിലെ റവന്യു ഭൂമിയിൽ വീണ്ടും തീപിടിത്തം. തിങ്കൾ പകൽ നാലിനുശേഷമാണ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് സമീപത്തെ 41 ഏക്കർ റവന്യൂ ഭൂമിയിൽ തീ പടർന്നത്. കഴിഞ്ഞദിവസവും ഇതേ സമയത്താണ് തീപടർന്നത്.

പെരിങ്ങോത്തുനിന്നും ഫയർഫോഴ്സ് എത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. ഒന്നര ഏക്കറോളം സ്ഥലം അഗ്നിക്കിരയായി. ഞായറാഴ്ച ഏഴേക്കറോളം സ്ഥലത്ത് തീ പടർന്നിരുന്നു. പെരിങ്ങോം ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ തീയണച്ചു.


No comments