Breaking News

ഡ്രൈവിംഗ് ലൈസൻസ് ഇനി മുതൽ നിലവാരമുള്ള കാർഡിൽപദ്ധതിക്ക് മോട്ടോർ വാഹനവകുപ്പ് നാളെ തുടക്കം കുറിക്കും

നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യം സഫലമാകുന്നു.ഡ്രൈവിംഗ് ലൈസൻസ് ഇനി മുതൽ നിലവാരമുള്ള കാർഡിൽ പദ്ധതിക്ക് മോട്ടോർ വാഹനവകുപ്പ്  നാളെ തുടക്കം കുറിക്കും

നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരികയാണ്.

സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. 

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന്  മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം നിർവ്വഹിക്കും. ഗതാഗത മന്ത്രി ആൻ്റെണി രാജു അധ്യക്ഷത വഹിക്കും.

 നിയമ, വ്യവസായ വകുപ്പു മന്ത്രി  പി. രാജീവ്, വിദ്യാഭ്യാസ വകപ്പു മന്ത്രി  വി.ശിവൻ കുട്ടി , ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആർ അനിൽ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ധനകാര്യ വകുപ്പു മന്ത്രി. കെ. എൻ ബാലഗോപാൽ  പി വി സി പെറ്റ്ജി ഡ്രൈവിംഗ് ലൈസൻസ് ഏറ്റുവാങ്ങും.

അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു 



No comments