Breaking News

വെള്ളരിക്കുണ്ട് ബസ്റ്റാൻ്റ് പരിസരത്ത് വാഹന പാർക്കിങ്ങിന് അനുവദിച്ച സ്ഥലത്ത് അനധികൃത നിർമ്മാണം ; നടപടിയെടുക്കാതെ അധികൃതർ


വെള്ളരിക്കുണ്ട് : ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുമ്പോഴും പാർക്കിംഗ് അനുവദിച്ച സ്ഥലത്ത് അധികാരികളെ നോക്കുകുത്തിയാക്കി അനധികൃതനിർമ്മാണം. മാസങ്ങൾക്ക് മുൻപ് പുഴുവരിച്ച ചീഞ്ഞമത്സ്യം വിറ്റതിന് നാട്ടുകാർ പ്രതിഷേധിക്കുകയും തുടർന്ന് അധികൃതർ നടപടിയെടുത്തു കച്ചവടം നിർത്തിവെപ്പിക്കുകയും ചെയ്ത പഞ്ചായത്ത് പുറംപോക്ക് സ്ഥലത്താണ് വീണ്ടും അനധികൃതനിർമ്മാണം ആരംഭിച്ചത്. നേരത്തെ വാഹനപാർക്കിങ്ങിനായി പഞ്ചായത്ത് അധികൃതർ ഇവിടെ സ്‌ഥലം ഒരുക്കി ബോർഡ്‌ വെച്ചിരുന്നു. ടൗണിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയിൽ കൂടുതൽ വാഹനപാർക്കിംഗ് സൗകര്യമുള്ള അടുത്ത ടൗൺ തേടി പോകുന്നു വെന്നും അത്  പ്രതിസന്ധിയിലായ ടൗണിലെ വ്യാപാരമേഖലയ്ക്ക്‌ കൂടുതൽ തിരിച്ചടിയാകുന്നുവെന്നും വ്യാപാരികൾ പറയുന്നു. വെള്ളരിക്കുണ്ട് ടൗണിലെ റോഡരികിലെ അനധികൃത കൈയേറ്റങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നും ടൗണിൽ എത്തുന്ന വാഹന യാത്രക്കാർക്ക് കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കണമെന്നുമാണ് പൊതുജനാഭിപ്രായം.




No comments