Breaking News

അടിപിടിക്കിടയിൽ പിടിച്ചുമാറ്റാൻ ചെന്നയാളെ റോഡിലേക്ക് എറിഞ്ഞു ; പരിക്കേറ്റയാളുടെ പരാതിയിൽ രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം : അടിപിടി നടക്കുമ്പോൾ പിടിച്ചുമാറ്റാൻ ചെന്നയാളെ റോഡിലേക്ക് എറിഞ്ഞു. പരിക്ക് പറ്റിയ ചുള്ളിക്കര സ്വദേശി ചികിത്സയിൽ. രാജപുരം ചുള്ളിക്കരയിലാണ് സംഭവം. ചുള്ളിക്കര സ്വദേശി റജിയും കൂടെ പണിയെടുക്കുന്ന ലിജോ എന്ന വ്യക്തിയും കടയിൽ സംഘർഷത്തിൽ ഏർപെട്ടപ്പോൾ പിടിച്ചുമാറ്റാൻ ചെന്ന ഗണേശൻ ടി (58) എന്ന വ്യക്തിക്കാണ് പരിക്കേറ്റത്. പിടിച്ചു മാറ്റുന്നതിനിടയിൽ അട്ടെങ്ങാനം സ്വദേശിയായ ലിജോ ഗണേശനെ പിടിച്ചു നിർത്തി റോഡിലേക്ക് എറിഞ്ഞെന്നും റോഡിലേക്ക് കമഴ്ന്നു വീണ അന്യായക്കാരന്റെ മുന്നിലെ മൂന്ന് പല്ല് ഇളകിയെന്നും വാരിയെല്ലിന് ഗുരുതരമായി പരിക്കുപറ്റിയെന്നും പരാതിയിൽ പറയുന്നു. റജിയെ കല്ലുകൊണ്ട് അടിക്കാൻ പോകുന്നത് തടഞ്ഞപ്പോഴാണ് ഗണേശനെ തള്ളിയിട്ടത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഗണേശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments