Breaking News

വീട് കുത്തിതുറന്ന് കവർച്ചശ്രമം: പ്രതി 21 വർഷത്തിനുശേഷം പിടിയിൽ


ആദൂർ : വീട് കുത്തിതുറന്ന് കവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതിയെ 21 വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഹാഷിമിനെ(43)യാണ് ആദൂർ ഇൻസ്‌പക്ടർ അനിൽ അറസ്‌റ്റുചെയ്തത്.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടാറിൽ 2002 നവംബറിൽ ആൾതാമസമില്ലാത്ത പൂട്ടിയിട്ട വീട് കുത്തിതുറന്ന കേസിലെ പ്രതിയാണ് ഹാഷിം.
വീടിന്റെ വാതിൽ കുത്തിതുറന്ന് അകത്തുകയറി അലമാര തുറന്നെങ്കിലും ഒന്നും കിട്ടിയില്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ ഹാഷിം അടക്കം രണ്ടുപേരാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു.


No comments