ചെറുപുഴയിൽ സ്വകാര്യബസ്സിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശിയെ തിരിച്ചറിഞ്ഞു
ചെറുപുഴ: നിർത്തിയിട്ട് സ്വകാര്യബസ്സിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശി ബിനു നിരപ്പലിനെ(45)തിരെ ചെറുപുഴ പോലീസ് കേസെടുത്തു.
ഇയാളെ കണ്ടെത്താനായി ഊർജിത അന്വേഷണമാരംഭിച്ചു.ഞായറാഴ്ച്ച ഉച്ചയോടെയാണ് ചെറുപുഴ ബസ്റ്റാന്റിൽ നിർത്തിയിട്ട് ചെറുപുഴ-തളിപ്പറമ്പ് ബസിൽ പരിഷ്കൃത സമൂഹത്തിനാകെ അപമാനമുണ്ടാക്കുന്ന വിധത്തിലുള്ള പെരുമാറ്റമുണ്ടായത്.
ബസ്സിൽ യുവതി ഇരുന്ന ബിനു എതിർവശത്തെ സീറ്റിൽ വന്നിരുന്ന ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയും അവരെ നോക്കി സ്വയംഭോഗം ചെയ്യുകയുമായിരുന്നു.
No comments