കാഞ്ഞങ്ങാട്ട് കുഴൽപ്പണ വേട്ട തളങ്കര സ്വദേശി ബൈക്കിൽ കടത്തുകയായിരുന്ന 8 ലക്ഷം രൂപയുമായി അറസ്റ്റിൽ
കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന ഐ പി എസിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുഴല്‍പ്പണം പിടികൂടി. കാസര്‍കോട് തളങ്കര പട്ടേല്‍ റോഡില്‍ മുഹമ്മദ് ഷാഫിയാണ് കെ.എല്‍-14 വൈ-2798 നമ്പര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 8 ലക്ഷം രൂപയുടെ ഹവാല പണവുമായി അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാവിലെ കുശാല്‍ നഗര്‍ റയില്‍വേ ഗേറ്റിനു സമീപത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ അബുബക്കര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ് എന്നിവരും ഉണ്ടായിരുന്നു.
No comments