Breaking News

സ്‌ഫോടക വസ്തുക്കളുമായി മുളിയാർ സ്വദേശി പിടിയിൽ മുളിയാർ കോലാച്ചിയടുക്കത്തെ സി.മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്

  

കാറില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി യുവാവ് പിടിയില്‍. മുളിയാര്‍ കെട്ടുംകല്ല് കോലാച്ചിയടുക്കത്തെ സി.മുഹമ്മദ് മുസ്തഫയാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ കാറിന്റെ ഡിക്കിയില്‍ കടത്തുകയായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളുമായി കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്. ചോദ്യം ചെയ്തതിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. പിടികൂടിയ സ്‌ഫോടക വസ്തുക്കളും പ്രതിയേയും കെ.എല്‍-14 എ.ആര്‍-5004 നമ്പര്‍ ഡസ്റ്റര്‍ കാറും പിന്നീട് ആദൂര്‍ പൊലീസിന് കൈമാറി.

No comments