കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ കുരുന്നുകൾക്ക് ആഘോഷമായി അങ്കനവാടി പ്രവേശനോത്സവം
കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനമൊട്ടാകെ വർണ്ണാഭമായി ആഘോഷിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ തിരുവനന്തപുരം പൂജപ്പുരയിലുള്ള സാമൂഹ്യനീതി ഇൻസ്റ്റിറ്റ്യൂഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 37 സ്മാർട്ട് അങ്കണവാടിയിൽ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ പ്രീ സ്കൂൾ കുട്ടികളുടെ (3 മുതൽ 6 വയസ്സ് വരെ) പ്രവേശനം വർധിപ്പിക്കുക, കുട്ടികളുടെ സമഗ്ര വികസനം ഉറപ്പ് വരുത്തുന്നതിൽ അങ്കണവാടികൾക്കുള്ള പ്രാധാന്യം, അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും എല്ലാ വർഷവും പ്രവേശോത്സവം സംഘടിപ്പിക്കുന്നത്.
കാസർകോട് ജില്ലയിലും പ്രവേശനോത്സവം ആഘോഷമാക്കി. മലയോരത്തെ വിവിധ അങ്കനവാടികൾ അലങ്കരിച്ച് കൊണ്ട് പ്രവേശനോത്സവത്തെ വരവേറ്റു. പരപ്പ ബ്ലോക്ക് തല പ്രവേശനോത്സവം എടത്തോട് നടന്നു. വെള്ളരിക്കുണ്ട് പന്നിത്തടം, പരപ്പ പ്രതിഭാ നഗർ ,കനകപ്പള്ളി തുടങ്ങി വിവിധ അംഗനവാടികളിൽ റാലിയും തുടർന്ന് അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
വെള്ളരിക്കുണ്ട് പന്നിത്തടം അങ്കനവാടിയിൽ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു. അംഗൻവാടി എ എൽ എം സി പ്രസിഡന്റ് സണ്ണി മ്ലാങ്കുഴി അധ്യക്ഷനായി.
വാർഡ് മെമ്പർ എം ബി രാഘവൻ, പി.വി ചന്ദ്രൻ, വിനോദ് പന്നിത്തടം സംസാരിച്ചു. അംഗനവാടി വർക്കർ സുമ ടീച്ചർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഉന്നത വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു. പായസവിതരണവും നടത്തി.
മാവുള്ളാൽ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ സിൽവി ജോസഫ് ഉദ്ഘാടനം ചെയ്തു. ജോളി ലൂക്കോസ് അധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ സ്വാഗതം പറഞ്ഞു ദിവ്യാ ജിൻസി ചാക്കോ ജോസ് മുശാട്ടിൽ എന്നിവർ സംസാരിച്ചു ഭാർഗ്ഗവി നന്ദി പറഞ്ഞു.
ബളാൽ ഗ്രാമ പഞ്ചായത്തിലെ പരപ്പ അഡിഷണൽ പ്രൊജക്റ്റ് കനകപ്പള്ളി അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. കനകപ്പള്ളിയിൽ നിന്നും അംഗൻവാടിയിലേക്ക് റാലി നടത്തി. അംഗൻവാടി കുട്ടികളും കൗമാരക്കാരായ കുട്ടികളും പ്രത്യേക ഡ്രസ്സ് കോഡിൽ അണിനിരന്നു. കൗമാരകുട്ടികൾ മാസ്സ് ഡ്രിൽ അവതരിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ അബ്‌ദുൾ ഖാദർ പരിപാടി ഉൽഘാടനം ചെയ്തു. അംഗൻവാടി വർക്കർ മണിമോൾ സ്വാഗതം പറഞ്ഞു. അംഗൻവാടി എ എൽ എം സി പ്രസിഡന്റ് ഡെന്നീസ് ജോസഫ് അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ പ്രസിഡന്റ് മൂളൻ വീട്ടിൽ നാരായണൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ,ലൂയിസ്, നെൽസൺ, ഇസ്മായിൽ, യമുന ,വായനശാല സെക്രട്ടറി ഷോമി മാത്യു, എ ഡി എസ് ശാന്ത അലക്സാണ്ടർ സ്കൂൾ കൗൺസിലർ നിസ്സി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് അംഗൻവാടിയിലെ എല്ലാ കുട്ടികൾക്കും സമ്മാനവിതരണം നടത്തി.അംഗൻവാടി കുട്ടിയുടെ രക്ഷിതാവ് ജോജി കുര്യൻ നന്ദി പറഞ്ഞു. അംഗൻവാടി യിലെ കൗമാരക്കുട്ടിയുടെ അമ്മയായ വിജയമോൾ ഗാനം ആലപിച്ചു. തുടർന്ന് പായസ വിതരണം നടത്തി.
കരിന്തളം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ മാളൂർക്കയം അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷ പൂർവ്വം സംഘടിപ്പിച്ചു. വാർഡ് മെമ്പർ രമ്യ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു,
പുതുതായി വന്ന കുട്ടികളെ ബലൂണും , സമ്മാനങ്ങളും , മധുര പലഹാരങ്ങളും പായസവും നൽകി സ്വീകരിച്ചു,കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി മുഖ്യാതിഥിയായി, മുൻ അങ്കണവാടി ടീച്ചർ ത്രിവേണി ടീച്ചർ എ എൽ എം എസ് സി അംഗം കരുണാകരൻ, രാജു , രജനി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സത്തോടനുബന്ധിച്ച് കുട്ടികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എ എൽ എം എസ് സി അംഗങ്ങൾ, ഹരിതകർമ്മ സേന അംഗം ലീല , കുട്ടികൾ, കൗമാര കുട്ടികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. അങ്കണവാടി വർക്കർ രാധാവിജയൻ സ്വാഗതം പറഞ്ഞ പ്രവേശനോത്സവ ചടങ്ങിൽ എസ്ടി പ്രമോട്ടർ സനോജ് അധ്യക്ഷത വഹിച്ചു, ഹെൽപ്പർ സുനിത നന്ദി പറഞ്ഞു
കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് ബേളൂർ അങ്കൻവാടി പ്രവേശനോത്സവം വാർഡ് മെമ്പർ പി. ഗോപി ഉത്ഘാടനം ചെയ്തു. ജെ എച്ച് ഐ കൃഷ്ണപ്രസാദ്. കെ, വാർഡ് കൺവീനർ എ. അരവിന്ദൻ, എം. കെ. ഭാസ്കരൻ,എന്നിവർ സംസാരിച്ചു.അങ്കൻവാടി വർക്കർ ലത.കെ നന്ദി പറഞ്ഞു.
പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ബ്രദേഴ്സ് കുറുഞ്ചേരി പ്രവർത്തകർ അംഗൻവാടി കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി
കോളംകുളം അങ്കണവാടിയിൽ പ്രവേശനോത്സവം ചെണ്ട മേളത്തോടെയും ഘോഷയാത്രയോടെയും കലാ പരിപാടികളോടെയും നാടാകെ ഒത്തൊരുമയോടെ വളരെ ഭംഗിയായി നടത്തി.അങ്കണവാടി വർക്കർ സ്വാഗതം പറഞ്ഞു ശ്രീ സോമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു വാർഡ് മെമ്പർ ശ്രീ മനോജ് തോമസ് ഉത്ഘാടനം നിർവഹിച്ചു. അംഗൻവാടിയിൽനിന്നും ഈ വർഷം പിരിഞ്ഞു പോകുന്ന കുട്ടികൾക്ക് ഉപഹാരസമർപ്പണവും പഠനോപകരണങ്ങളും നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലക്ഷ്മി, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി. വി. ചന്ദ്രേൻ, എ ഡി എസ് സെക്രട്ടറി ശ്രീമതി അനിത പ്രസാദ്,ALMSC മെമ്പർമാരായ എ.ഡി പ്രസാദ്, സി വി ബാലകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പായസവിതരണം നടത്തി. പൂർവവിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും അങ്കണവാടി കുട്ടികളും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു ഹെൽപ്പർ ജയ നന്ദി പറഞ്ഞു.
No comments