Breaking News

ബദിയടുക്കയിൽ കാറിൽ കടത്താൻ ശ്രമിച്ച 388.8 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി കോയപ്പാടി വീട്ടിൽ അബ്ദുൾ റഹിമാനെതിരെ കേസെടുത്തു


ബദിയഡുക്ക :  ബദിയടുക്ക റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ട്ടര്‍ എച്ച് വിനുവും പാര്‍ട്ടിയും സ്ട്രക്കിംങ് ഫോഴ്‌സ് സ്യൂട്ടിയുടെ ഭാഗമായി വാഹന പരിശോധന നടത്തി നീര്‍ച്ചാല്‍  കിളിംഗാര്‍  ജംഗ്ഷനില്‍ നിന്നും നീര്‍ച്ചാല്‍ ബേള പോകുന്ന  റോഡരികില്‍ വച്ച്  കെഎല്‍ -14 പി 4318 നമ്പര്‍ വെളുത്ത മാരുതി സ്വീഫ്റ്റ് കാറില്‍ കടത്തികൊണ്ടുവന്ന 388.8 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. മുട്ടത്തൊടി, പട്ടറുമൂല കോയപ്പാടി വീട്ടില്‍  അബ്ദുള്‍ റഹിമാ(31)നെതിരെ കേസെടുത്തു.  പ്രതി ഓടി പോയതിനാല്‍ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല.  പി ഒ  രാജീവന്‍, സിഇഒമാരായാ ജനാര്‍ദ്ദന, മോഹനകുമാര്‍ എന്നിവര്‍ റെയിഡില്‍പങ്കെടുത്തു

No comments