Breaking News

മഞ്ചേശ്വരത്ത് രണ്ടുപേർ മയക്കുമരുന്നുമായി പിടിയിൽ


കാറില്‍ കടത്താന്‍ ശ്രമിച്ച 58 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് പിടികൂടി. പച്ചമ്പള കൈയ്യാറിലെ മുഹമ്മദ് ഹാരിസ്, പചച്ചമ്പള ഇച്ചിലങ്കോടിലെ ഇബ്രാഹിം എന്നിവരെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് അഡിഷണല്‍ എസ്ഐമാരായ അനൂപ് തോമസ്, നിഖില്‍, ആരിഫ്, വിനയകുമാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. വാഹന പരിശോധയ്ക്കിടെ കാറില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെയും പൊലീസ് സംഘം പിന്തുടര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.


No comments