Breaking News

പാണത്തൂർ കുണ്ടുപ്പള്ളിയിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്


പാണത്തൂർ : ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുണ്ടുപ്പള്ളിയിലെ വിജയന്റെ ഭാര്യ സീതമ്മയ്ക്കാണ് (50) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. തൊഴിലുറപ്പ് ജോലിക്കിടെ മഴപെയ്തപ്പോൾ നനയാതിരിക്കാൻ മറ്റ് തൊഴിലാളികൾക്കൊപ്പം കുണ്ടുപ്പള്ളി കുടുംബക്ഷേമ ഉപകേന്ദ്രത്തിനോട് ചേർന്നുള്ള ഷെഡിൽ നിൽക്കുകയായിരുന്നു. അതിനിടെയാണ് ഇടിമിന്നലിൽ സമീപത്തെ ഇരുമ്പ് കമ്പിയിൽനിന്ന് ഷോക്കേറ്റത്. ഇവരെ പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

No comments