'തെരുവുനായ ശല്യം പരിഹരിക്കണം' ; ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം സമാപിച്ചു
വെള്ളരിക്കുണ്ട് : ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു യൂണിറ്റ് സമ്മേളനം സി ഐ ടി യു ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ബിജുമോൻ എം ഉൽഘാടനം ചെയ്‌തു. ചാക്കോ പി.ഒ, സ്വാഗതം പറഞ്ഞു. ബാലകൃഷ്ൻ എ അദ്ധ്യക്ഷത വഹിച്ചു ഏരിയ പ്രസിഡണ്ട് ഷാജു വർഗ്ഗീസ്, ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി തമ്പാൻ എന്നീവർ സംസാരിച്ചു.സ്കൂൾ പരിസരങ്ങളിലും വെള്ളരിക്കുണ്ട് പരിസരങ്ങളിലും വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം കാരണം വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും നടന്നു പോകാൻ പറ്റാത്ത അവസ്ഥ പരിഹരിക്കണമെന്ന് അധികാരികളോട് യോഗം ആവശ്യപ്പെട്ടു
No comments