Breaking News

മാലോത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന മാലോം സഹകരണ സൂപ്പർ മാർക്കറ്റിന്റെ ഒന്നാം വാർഷിക ആഘോഷവും, കാർഷിക സെമിനാറും നടത്തി

മാലോത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന മാലോം സഹകരണ സൂപ്പർ മാർക്കറ്റിന്റെ ഒന്നാം വാർഷിക ആഘോഷവും, കാർഷിക സെമിനാറും ബാങ്കിന്റെ മാലോം ബ്രാഞ്ചിൽ വച്ച് നടത്തി. ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാധാമണി എം ഉത്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ്‌ ഹരീഷ് പി നായർ അധ്യക്ഷനായ ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ബളാൽ മണ്ഡലം പ്രസിഡന്റ്‌ എം പി ജോസഫ്,  ബ്ലോക്ക്‌ കോൺഗ്രസ്‌ മെമ്പർ രേഖ സി, പഞ്ചായത്ത് മെമ്പർമാരായ ശ്രീജാ രാമചന്ദ്രൻ, മോൻസി ജോയ്, പി സി രഘുനാഥൻ, ബി ജെ പി പ്രതിനിധി സാജൻ പുഞ്ച, കേരള കോൺഗ്രസ്‌ ജോസ് പാഴുകുന്നേൽ, ജനതാദൾ സ്കറിയ കല്ലെക്കുളം, വ്യാപാരി വ്യവസായി മാലോം യൂണിറ്റ് പ്രസിഡന്റ്‌ ടോമിച്ചൻ കാഞ്ഞിരമറ്റം മുൻ ബാങ്ക് പ്രസിഡന്റ്‌ ജോർജ് ജോസഫ് ആഴത്ത്,ബാങ്ക് സെക്രട്ടറി ബിൽബി തോമസ് തുടങ്ങിയവർ സംസാരിച്ചു. 

അഗ്രികൾച്ചർ അസിസ്റ്റന്റ് ശ്രീഹരി കർഷകർക്ക് വേണ്ടിയുള്ള ക്ലാസുകൾ നയിച്ചു. ചടങ്ങിൽ വച്ച് മൈക്രോ ബിയോളജിയിൽ ഡോക്ടറേറ്റ് നേടിയ വെള്ളരിക്കുണ്ടിലെ അശ്വതി എം നായരേ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്‌ സണ്ണി ജോർജ് മുത്തോലി സ്വാഗതവും, ബാങ്ക് ഡയറക്ടർ ആൻഡ്രൂസ് വി ജെ വട്ടക്കുന്നേൽ നന്ദിയും പറഞ്ഞു.

No comments