Breaking News

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ യോഗ ചേതന യോഗ പരപ്പ മേഖല കമ്മിറ്റി രൂപീകരിച്ചു


പരപ്പ: ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരിൽ പോലും വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്ക് അറുതി വരുത്താൻ സഹായകരമായ നിലയിൽ യോഗ പരിശീലന  ക്യാമ്പുകൾ സർവത്രികമായി വിപുലീകരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് പരപ്പയിൽ ചേർന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു.

ചേതന യോഗ പരപ്പ മേഖലാ കമ്മിറ്റി രൂപീകരുണ കൺവെൻഷൻ  പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ടി. ദാമോദരൻ അധ്യക്ഷത വഹിച്ചു.                                            ചേതന യോഗ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പി.വി. ചന്ദ്രൻ , എ.ആർ. രാജു, പ്രമോദ് വി, ഗംഗാധരൻ കെ, ആതിര. എൻ ,വി.ബാലകൃഷ്ണൻ ,ടി. പി. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. പരപ്പ മേഖലാ കമ്മിറ്റി ഭാരവാഹികളായി കെ.ടി.ദാമോദരൻ (പ്രസിഡൻറ് ) സരോജിനി എം (വൈസ് പ്രസിഡണ്ട് ) എ. ആർ. വിജയകുമാർ (സെക്രട്ടറി) മന്മഥൻ.സി.വി (ജോയന്റ് സെക്രട്ടറി) സ്വർണ്ണലത.ടി (ട്രഷറർ) എന്നിവരെ തെ

രഞ്ഞെടുത്തു. ഗിരീഷ് പി സ്വാഗതവും, മന്മഥൻ.സി.വി നന്ദിയും പറഞ്ഞു.

No comments