ബളാൽ ഗ്രാമ പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും വ്യാപാരികളും കൈകോർത്ത് വെള്ളരിക്കുണ്ട് തോടും പരിസരവും ശുചീകരിച്ചു
വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്തിന്റെയും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും, വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് തോടും പരിസരപ്രദേശങ്ങളും വൃത്തിയാക്കി. ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് എച്ച്ഐ അജിത് സി ഫിലിപ്പ്,വാർഡ് മെമ്പർ ബിനു കെ ആർ,ഷൈനി കുന്നപ്പള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തോമസ് ചെറിയാൻ, ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
No comments