Breaking News

ബാനം ഗവ.ഹൈസ്‌കൂളിൽ പ്രവേശനോത്സവവും വിജയോത്സവവും സംഘടിപ്പിച്ചു


ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ പ്രവേശനോത്സവവും വിജയോത്സവവും സംഘടിപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നവാഗതരെ വരവേറ്റു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ.എൻ അജയൻ അധ്യക്ഷനായി. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉപഹാരം നൽകി. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാനം കൃഷ്ണൻ, രജിതഭൂപേഷ്, കെ.എം രമാദേവി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ സംസാരിച്ചു. മധുരവിതരണവും നടന്നു.

No comments