Breaking News

'ഭീമനടി - ചിറ്റാരിക്കാൽ- പാലാവയൽ - ഓടക്കൊല്ലി റോഡ് നിർമാണം ഉടൻ നടപ്പാക്കണം': എ കെ സി സി തോമാപുരം മേഖല സെനറ്റ്


ചിറ്റാരിക്കാൽ : നാല് വർഷത്തിലധികമായി  ഭീമനടി - ചിറ്റാരിക്കാൽ- പാലാവയൽ - ഓടക്കൊല്ലി പി ഡബ്ലു ഡി റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങാൻ തുടങ്ങിയിട്ട്. ഓരോ കാലവർഷവും ഈ റോഡ് നിർമ്മാണം മൂലം മലയോര ജനതയ്ക്ക് ദുരിതങ്ങൾ സമ്മാനിക്കുന്നു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിനെയും, പി എച്ച് സി യെയും ആശ്രയിക്കേണ്ടിവരുന്ന പാലാവയൽ ഭാഗത്തുള്ള ജനതയ്ക്ക് ഈ യാത്ര ദുർഘടമായി മാറിയിരിക്കുകയാണ്. സർക്കാരിന്റെ മേൽനോട്ടം ഇല്ലായ്മയും, ഉദ്യോഗസ്ഥൻമാരു ഉത്തരവാദിത്വമില്ലായ്മയും, കരാറുക്കാരുടെ മെല്ലെപോക്ക് നയവും കാരണം ഒരു നാടാണ് ഇത്രയും കാലങ്ങളായി വേദനയനുഭവിക്കുന്നത്. അടിയന്തരമായി ഇതിൽ  പൊതുമരാമ്മത് മന്ത്രി ഇടപെട്ട് എത്രയും വേഗം പണികൾ പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കാൻ തയാറാകണമെന്ന് എ കെ സി സി തോമാപുരം മേഖല സെനറ്റ് പ്രമേയേത്തിലൂടെ ആവശ്യപ്പെട്ടു. എ കെ സി സി തോമാപുരം മേഖല പ്രസിണ്ടന്റ് ഷിജിത്ത് തോമസ് അദ്ധ്യക്ഷത വഹിച്ചു. എ  കെ സി സി തലശേരി അതിരുപത ട്രഷറർ ഫിലിപ്പ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടർ ഫാ.ജോമി തൊട്ടിയിൽ ആമുഖ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സാജു പടിഞ്ഞാറേട്ട് ,  തങ്കച്ചൻ തേക്കുംകാട്ടിൽ, പ്രശാന്ത്  പാറേക്കുടിയിൽ, ജാൻസി മാളിയേക്കൽ, ക്രിസ്റ്റിന വടക്കേടത്ത് എന്നിവർ സംസാരിച്ചു.

No comments