Breaking News

പ്ലാച്ചിക്കര പൊതുജന വായനശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു


ഭീമനടി : പ്ലാച്ചിക്കര പൊതുജന വായനശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ ഗൗരി, അൻസൽ സി ചാക്കോ, ബി വർഷ, ജിൻസ് ഷാജി, അമൃത രാജേഷ്, അൽഫോൻസ എന്നീ കുട്ടികളെ അനുമോദിച്ചു.പഞ്ചായത്ത് അംഗം ലില്ലിക്കുട്ടി ഡെന്നി ഉദ്ഘാടനം ചെയ്തു. സാലമ്മ ബേബി അധ്യക്ഷയായി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ പി കെ രമേശൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. പി ഉണ്ണിക്കുട്ടൻ, കെ സുജിത്ത് എന്നിവർ സംസാരിച്ചു.വായനശാല സെക്രട്ടറി കെ കെ വി അനിൽ സ്വാഗതവും ലൈബ്രേറിയൻ സുഷമ രാജൻ നന്ദിയും പറഞ്ഞു.

No comments