Breaking News

കെഎസ്ടിഎ ചിറ്റാരിക്കൽ ഉപജില്ലാ ബിരിക്കുളത്ത് പഠന ക്ലാസ് സംഘടിപ്പിച്ചു


ബിരിക്കുളം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാകമ്മിറ്റി  എ യു പി എസ് ബിരിക്കുളത്ത് പഠന ക്ലാസ് സംഘടിപ്പിച്ചു. പഠന ക്ലാസ് വി പി പി  മുസ്തഫ ഉദ്ഘാടനം ചെയ്തു. സംഘടനാ ക്ലാസ് കെഎസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിദാസ് കൈകാര്യം ചെയ്തു.  എ ആർ വിജയകുമാർ , പി എം  ശ്രീധരൻ , വി കെ റീന , ബിജു എം ,  പ്രമോദ് കുമാർ എം വി , പി ജനാർദ്ദനൻ , ഭാഗ്യേഷ് , പി അനിത , അച്യുതൻ കെ പി  എന്നിവർ സംസാരിച്ചു. ഉപജില്ല പ്രസിഡൻറ് വി അനിതാകുമാരി അധ്യക്ഷയായി.  ഉപജില്ല ജോ: സെക്രട്ടറി മെയ്സൺ  സ്വാഗതവും ഷൈജു സി നന്ദിയും രേഖപ്പെടുത്തി

No comments