പൊതുവിദ്യാലയങ്ങളിൽ 6043 പുതിയ തസ്തികകൾ: കെഎസ്ടിഎ ചിറ്റാരിക്കാൽ ഉപജില്ലാ കമ്മിറ്റി ചായ്യോത്ത് ആഹ്ലാദപ്രകടനം നടത്തി
ചായ്യോം : കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പുതുതായി 6043 തസ്തികകൾ അനുവദിച്ച ഇടതുപക്ഷ ഗവൺമെൻറിന് അഭിവാദ്യം അർപ്പിച്ച് കെഎസ്ടിഎ ചിറ്റാരിക്കാൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചായ്യോത്ത് ആഹ്ലാദപ്രകടനം നടന്നു. ജില്ലാ വൈസ് പ്രസിഡൻറ് പി എം ശ്രീധരൻ വിശദീകരണം നടത്തി. പി രവി , വി കെ റീന , വി അനിത കുമാരി , പി വി സുകുമാരൻ , സിപി സുരേഷ്, ദീപേഷ് കുമാർ കെ , ശ്രീലത എ ടി , സുരേശൻ ടി വി , ദിനേശ് ഇവി എന്നിവർ നേതൃത്വം നൽകി.
No comments