Breaking News

ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു


കേരളത്തില്‍ എല്ലാവര്‍ക്കും സ്വന്തമായി ഭൂമി എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ഡിജിറ്റല്‍ റീ സര്‍വ്വെ നാല് വര്‍ഷത്തിനകം സമ്പൂര്‍ണ്ണമായി പൂര്‍ത്തികരിക്കുമെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. കാസര്‍കോട് ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഞ്ച, കടമ്പാർ, തെക്കിൽ, ഉദുമ, കയ്യൂർ, പിലിക്കോട്, പടന്ന സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ബഹു. റവന്യു, ഭവനനിർമാണം വകുപ്പ്മന്ത്രി .കെ.രാജൻ ഉദ്ഘാടനം ചെയ്തു.ഡിജിറ്റല്‍ റീ സര്‍വ്വെ പൂര്‍ത്തിയായാല്‍ ആര്‍ക്കും ഭൂമി നഷ്ടപ്പെടുമെന്ന പേടി വേണ്ടെന്നും ആധാരത്തിലുള്ള ഭൂമി എല്ലാവര്‍ക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

No comments