വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു നിർമ്മാണ തൊഴിലാളികൾ ഭീമനടി, ബേളൂർ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി
ഭിമനടി: വിവിധ ആവശ്യകൾ ഉന്നയിച്ച് കൊണ്ട് നിർമ്മാണ തൊഴിലാളി യുണിയൻ എളേരി ഏരിയ കമ്മീറ്റിയുടെ നേതൃത്വത്തിൽ ഭീമനടി വീല്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സമരം നിർമ്മാണ തൊഴിലാളി യൂനിയൻ ഏരിയ പ്രസീഡൻ്റ്' കെ ദിനേശൻ്റെ അദ്യക്ഷതയിൽ സിഐടിയു എളേരി എരിയ പ്രസിഡൻ്റ് സ.ജോസ്സ്പതാലിൽ ഉദ്ഘാടനം ചെയ്തു സി ഐ ടി യു ഏരിയ വൈസ് പ്രസീഡൻറ് പി.വി തമ്പാൻ സംസാരിച്ചു യൂനിയൻ ഏരിയ സെക്രട്ടറി കെ ദാമോദരൻ സ്വാഗതം പറഞ്ഞു
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു)പന്നത്തടി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ ഏഴാംമൈല്‍ തട്ടുമ്മലിലെ ബേളൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന്‍ കാസര്‍കോട് ജില്ലാ ജോ.സെക്രട്ടറി എ.ആര്‍ ധന്യവാദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി സെസ് കളക്ഷന്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയാക്കുക എന്നതടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്.
No comments