പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ഹരിതകർമ്മ സേനയ്ക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. മൂന്നു ദിവസം നീണ്ടു നിന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി. ചന്ദ്രൻ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ . കെ. ജി. ബിജുകുമാർ എന്നിവർ സംസാരിച്ചു.. കില ഫാക്കൽറ്റി മാരായ ജാഫർ.ഭാഗീരഥി എന്നിവർ ക്ലാസ്സ് എടുത്തു. കോഴ്സ് കോർഡിനേറ്റർ പുഷ്പ സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ കൃഷ്ണരാജ് നന്ദിയും പറഞ്ഞു.
No comments