ചിറ്റാരിക്കാൽ - കമ്പല്ലൂർ കെ.എസ്.ആർ.ടി ബസ്സ് സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിഷേധം കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ യാത്രക്കാർ പ്രതിഷേധ സമരം നടത്തി
കാഞ്ഞങ്ങാട്: കോവിഡ് കാലത്താണ് ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ ഭാഗത്തേക്ക് സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി ബസ്സ് സര്‍വ്വീസ് നിര്‍ത്തലാക്കിയത്. പിന്നീട് നാളിതുവരെയായി സര്‍വ്വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യാത്രക്കാര്‍ കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് മുന്നില്‍ സമരം നടത്തിയത്. കമ്പല്ലൂര്‍ സി.ആര്‍.സി ഗ്രന്ഥാലയം, ബഡൂര് ഗ്രാമീണ വായനശാല എന്നിവയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പികെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.പി ദാമോദരന്‍ അദ്ധ്യക്ഷനായി. ക കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കെ.പി നാരായണന്‍, അനില്‍ കുമാര്‍, ശ്രീനിവാസ് കെ.എസ, കെ നാരായണന്‍, വിവി രമണി എന്നിവര്‍ സംസാരിച്ചു. രാവിലെ 7.15ന് കമ്പല്ലൂരില്‍ നിന്ന് പുറപ്പെടുന്ന ബസ് കാക്കടവ് ചീമേനി കയ്യൂര്‍ വഴി നീലേശ്വരത്തേത്തുന്ന ബസ്സില്‍ നിറയെ യാത്രക്കാരാണ് സഞ്ചരിച്ചിരുന്നത്.
No comments