പെരിയ കേന്ദ്ര സർവകലാശാലയിൽ 2 ഹോസ്റ്റലുകൾ തുറന്നു കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർള ഉദ്‌ഘാടനം ചെയ്‌തു.
പെരിയ : കേരള കേന്ദ്ര സർവ്വകലാശാലയിൽ പുതുതായി നിർമ്മിച്ച രണ്ട് ഹോസ്റ്റലുകൾ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർള ഉദ്‌ഘാടനം ചെയ്‌തു. വൈസ് ചാൻസലർ പ്രൊഫ. എച്ച് വെങ്കടേശ്വർലു, രജിസ്ട്രാർ ഡോ. എം മുരളീധരൻ നമ്പ്യാർ, പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ. ജോസഫ് കോയിപ്പള്ളി, പ്രൊഫ. കെ അരുൺ കുമാർ എന്നിവർ സംസാരിച്ചു.
അമരാവതി, മധുവാഹിനി എന്നീ രണ്ട് ഹോസ്റ്റലുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. രണ്ടിലുമായി 500 വിദ്യാർഥികൾക്ക് താമസിക്കാനാകും.
No comments