പൊതു വിപണിയിൽ പരിശോധന ശക്തമാക്കും പ്ലാസ്റ്റിക്ക് നിരോധനം കർശനമായി നടപ്പാക്കണം ; ജില്ലാ കളക്ടർ
കാസർഗോഡ് : പൊതു വിപണിയിൽ പരിശോധന ശക്തമാക്കാനും പ്രവർത്തനം ശക്തമാക്കാനും ജില്ലയിലെ പൊതു വിപണി മൊത്ത വ്യാപാരികളുടെ യോഗത്തിൽ തീരുമാനം . യോഗത്തിൽ ജില്ലാകളക്ടർ പങ്കെടുത്തു സംസാരിച്ചു . യോഗത്തിലെടുത്ത മറ്റു തീരുമാനങ്ങൾ
വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്ക് നിരോധനം കർശനമായി നടപ്പാക്കണം കടകളിൽ വില വിവര പട്ടിക പ്രദർശിപ്പിക്കണം.. പച്ചക്കറി കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നില്ല എന്ന് പരാതിയുണ്ട്. സാധനങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിലായിരിക്കണം വില നിശ്ചയിക്കേണ്ടത്. സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കാതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കൃത്യമായി ശ്രദ്ധിക്കണം അനധികൃതമായി പ്രവർത്തിക്കുന്ന വഴിയോര കച്ചവടങ്ങൾ നിരോധിക്കും..
No comments