പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ വാഹന ബ്രോക്കറെ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ വാഹന ബ്രോക്കറെ ഹോസ്ദുർഗ് പോലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു .
ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂരാവിയിലെ മുഹമ്മദിന്റെ മകൻ അബ്ദുള്ള(54) യെയാണ് ഹൊസ്ദുർഗ് എസ് ഐ, കെ രാജീവൻ അറസ്റ്റ് ചെയ്തത്. വീട്ടിൽ ആളില്ലാത്ത സമയത്ത് ഇയാൾ പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.
തുടർന്ന് മാതാവിന്റെ പരാതിയിൽ അബ്ദുള്ളക്കെതിരെ കേസെടുത്ത പോലീസ് പുതിയകോട്ടയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ഇയാളെ ഉച്ചക്കുശേഷം കോടതിയിൽ ഹാജരാക്കും.
No comments