യുഡിഎഫ് നേതാക്കൾക്കെതിരെ കള്ളക്കേസ് ; കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പന്തംകൊളുത്തി പ്രകടനം നടത്തി
പരപ്പ : കെപിസിസി പ്രസിഡണ്ട് പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി വേട്ടയാടുന്ന കേരള സർക്കാരിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ബാബു ചേമ്പേന, സിജോ പി.ജോസഫ്, കെ പി ബാലകൃഷ്ണൻ, സി വി ബാലകൃഷ്ണൻ, നോബിൾ വെള്ളൂക്കുന്നേൽ,കണ്ണൻ പട്ളം,കുഞ്ഞികൃഷ്ണൻ കാക്കണത്ത്, ജോണി കൂനാനി,കാനത്തിൽ ഗോപാലൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി
No comments