വിദേശത്ത് പോകുന്ന മാധ്യമ പ്രവർത്തകന് വെള്ളരിക്കുണ്ട് പ്രസ്ഫോറം യാത്രയയപ്പ് നൽകി
വെള്ളരിക്കുണ്ട്: യു.കെയിലേക്ക് പോകുന്ന വെള്ളരിക്കുണ്ട് പ്രസ്ഫോറം സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ കുന്നുംകൈയിലെ ദുൽക്കിഫലിക്ക് വെള്ളരിക്കുണ്ട് പ്രസ് ഫോറം യാത്രയയപ്പ് നൽകി. പ്രസിഡണ്ട് ഡാജി ഓടയ്ക്കൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ പി.പി ജയൻ, ജോയ്, രവീന്ദ്രൻ, ജോർജുകുട്ടി, സുധീഷ് പുങ്ങംചാൽ, ആഖിൻമരിയ, ചന്ദ്രു വെള്ളരിക്കുണ്ട്, വിജയൻ, ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ദുൽക്കിഫലി മറുപടി പ്രസംഗം നടത്തി. പ്രസ് ഫോറം മെമ്പർമാർ ചേർന്ന് ദുൽക്കിക്ക് സ്നേഹോപഹാരം കൈമാറി.
No comments