
കൊന്നക്കാട് : ബളാൽ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് ( മൈക്കയം )വാർഡ് ഗ്രാമ സഭ രാവിലെ 10.30 ന് കൊന്നക്കാട് ചൈത്ര വാഹിനി ഫാർമേഴ്‌സ് ക്ലബ്ബിൽ വച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. 2023-24 വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകരിക്കൽ,2022-23 വർഷത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ്, 2022-23 വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അഡിഷണൽ ലിസ്റ്റ് സധൂകരണം, സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളെ അംഗീകരിക്കൽ, ശുചിത്വവും മാലിന്യ നിർമ്മാർജ്ജനവും സംബന്ധിച്ച് എന്നീ അജണ്ടകൾക്കു പുറമെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പരിശീലനം, ഹരിത കർമ സേന അംഗങ്ങളെ ആദരിക്കൽ എന്നിവയും ഉണ്ടായിരുന്നു. വാർഡ് മെമ്പർ പി സി രഘുനാഥൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എം രാധാമണി ഹരിത കർമ സേന അംഗങ്ങളെ ഷാൾ അണിയിച്ചു. ഈ ഉദ്യമത്തിന് തയ്യാറായ വാർഡ് മെമ്പർ പി. സി. രഘുനാഥനെ വൈസ് പ്രസിഡന്റ് അഭിനന്ദിച്ചു. പഞ്ചായത്ത് വികസന പദ്ധതികൾ, സോഷ്യൽ ഓഡിറ്റ് വിശകലനം എന്നിവ യോഗം അംഗീകരിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ. ജെ. മാത്യു, ആര്യ ഷിബു, ജോണി, എന്നിവർ സംസാരിച്ചു. കൺവീനർ അരുൺ (JHI) നന്ദി പ്രകാശിപ്പിച്ചു.
No comments