Breaking News

ഗുരുവനം കൂലോം റോഡ് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ നാടിന്‌ തുറന്നുകൊടുത്തു


കാഞ്ഞങ്ങാട്‌ : മെക്കാഡം ചെയ്‌ത ഗുരുവനം കൂലോം റോഡ് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ നാടിന്‌ തുറന്നുകൊടുത്തു.
ജില്ലാ പഞ്ചായത്ത് 3.80 കോടിയാണ് നിർമാണ ചിലവിലാണ്‌ പണി നടത്തുന്നത്‌. ഗുരുവനം എരിക്കുളം - എരിപ്പിൽ റോഡിന്റെ ആദ്യ റീച്ചായ ഗുരുവനം മുതൽ കൂലോം റോഡ് വരെയുള്ള ഭാഗമാണ് മെക്കാഡം റോഡാക്കിയത്. എട്ടുമാസത്തിനകം പണി പൂർത്തിയായി. നീലേശ്വരം കല്ല്യാൺ റോഡിനേയും ദേശീയപാതയേയും ബന്ധിപ്പിച്ച് മൂന്നുറോഡിൽ അവസാനിക്കുന്ന റോഡാണിത്. കേന്ദ്ര വിദ്യാലയവും, മോട്ടോർ വാഹന വകുപ്പിന്റെ യോഗ്യതാ നിർണയ ഗ്രൗണ്ടും റോഡിന് അരികിലാണ്. ഈ റോഡിൽ കൂലോം റോഡ് ജങ്‌ഷൻ മുതൽ പുളിക്കാൽ വരെ 1350 മീറ്റർ മെക്കാഡം ടാർ മുമ്പ്‌ നടത്തിയിരുന്നു. നിലവിൽ ഈ പദ്ധതിയിൽ ഗുരുവനം മുതൽ കൂലോം റോഡ് വരെ 1.919 കി.മീ റോഡ് മെക്കാഡം നടത്തി. അവസാന ഘട്ട മിനുക്ക് പണികൾ മഴ മാറുന്ന മുറക്ക്‌ പൂർത്തിയാക്കും.
ഉദ്‌ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. നഗരസഭ ചെയർമാൻ കെ വി സുജാത, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത എന്നിവർ മുഖ്യാതിഥികളായി.
നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ, കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി വി രമേശൻ, നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ കെ വി മായാ കുമാരി, കെ ലത, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ വി മിത്ര, പ്രഭാകരൻ വാഴുന്നോറടി, ബി ബാലൻ, വത്സൻ അരയി, സുരേശൻ മോനാച്ച, രഘു മോനാച്ച എന്നിവർ സംസാരിച്ചു.
പള്ളിക്കൈ രാധാകൃഷൻ സ്വാഗതവും രമാ പത്മനാഭൻ നന്ദിയും പറഞ്ഞു.


No comments