എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ധാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷവും ക്വിസ് മത്സരവും നടത്തി
പരപ്പ : എടത്തോട് ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ധാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷവും, ക്വിസ് മത്സരവും നടത്തി. പരിപാടികൾ ബാലവേദി പ്രസിഡൻറ് ശിവരഞ്ജിനിയുടെ അധ്യക്ഷതയിൽ ലൈബ്രറി ജില്ലാ കൗൺസിൽ അംഗം കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി ഫിദൽ രാജ് സ്വാഗതവും ബാലവേദിയംഗം സഫ്ന നന്ദിയും പറഞ്ഞു. താലൂക്ക് കൗൺസിൽ അംഗം ശ്രീജ എം ആർ, എടത്തോട് ബ്രദേഴ്സ് ക്ലബ് പ്രസിഡണ്ട് മനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് സൗരയൂഥം വിഷയത്തിൽ ക്വിസ്സ് മത്സരവും നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി
No comments