Breaking News

"മൊബൈലിൽ തല കുമ്പിട്ടിരിക്കാതെ നിവർന്നിരിക്കുന്ന കുട്ടികളെ കണ്ടതിൽ സന്തോഷം " വെള്ളരിക്കുണ്ടിൽ ഉള്ള് തുറന്ന് നടൻ ജോയ് മാത്യു


വെള്ളരിക്കുണ്ട്: മനുഷ്യർ പരസ്പരം മുഖത്ത് നോക്കാൻ മറക്കുന്ന വർത്തമാനകാലത്തെ മറികടക്കാൻ ആഴമുള്ള വായന കൊണ്ട് കഴിയും.

വായിച്ച് ആരും വഴി തെറ്റിയിട്ടില്ല. വെള്ളരിക്കുണ്ടിലെ കുട്ടികൾ മൊബൈൽ ഉപേക്ഷിച്ച് തല ഉർത്തി പിടിച്ചിരിക്കുന്നതിൽ അഭിമാനം തോന്നുന്നു" നടൻ ജോയ് മാത്യു ഉള്ളു തുറന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും മലയോര സാംസ്ക്കാരിക വേദിയുടെയും സഹകരണത്തോടെ മാതൃഭൂമിയുടെ പുസ്തകോത്സവം വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘാടക സമിതി ചെയർമാൻ തോമസ് ചെറിയാൻ അധ്യക്ഷനായിരുന്നു. ഡോ സജീവ് മറ്റത്തിൽ ആദ്യവിൽപ്പന നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ കെ. അഹ്‌മദ് ഷെരീഫ് മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി കൺവീനർ ഷോബി ജോസഫ്, മലയോര സാംസ്ക്കാരിക വേദി ചെയർമാൻ ബാബു കോഹിനൂർ എന്നിവർ സംസാരിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി സ്വാഗതവും കാസർകോട് ചീഫ് റിപ്പോർട്ടർ കെ.രാജേഷ് കുമാർ നന്ദിയും പറഞ്ഞു.

No comments