കാഞ്ഞങ്ങാട് അജാനൂരിൽ അമ്പത്തിരണ്ടോളം വളർത്തു പ്രാവുകളെ നായക്കൂട്ടം കടിച്ചു കൊന്നു
കാഞ്ഞങ്ങാട് : അജാനൂർ കടപ്പുറത്തെ ബാലുവിന്റെ 52 വളർത്ത് പ്രാവുകളെ നായക്കൂട്ടം കടിച്ചു കൊന്നു ബുധനാഴ്ച പുലച്ചെയാണ് സംഭവം 72 പ്രാവുകളാണ് ആകെ ഉണ്ടായിരുന്നത്, ചിലതിനു മാരകമായി പരിക്കേറ്റു കുറച്ചെണ്ണം പറന്നു രക്ഷപ്പെട്ടു, താൻ കുഞ്ഞുനാളിൽ തുടങ്ങിയതാണ് പ്രാവുകളെ വളർത്തി വിൽപ്പന നടത്താൻ. വിപണിയിൽ നല്ല വില ലഭിക്കാറുണ്ട്, സാധാരണ പ്രാവുകൾക്കു തന്നെ അഞ്ഞുറു രൂപയോളം ലഭിക്കും അലങ്കാര പ്രാവുകൾക്ക് ആയിരം മുതൽ മേൽപ്പോട്ട് മോഹവില ലഭിക്കാറുണ്ടെന്ന് ബാലു പറഞ്ഞു. കഴിഞ്ഞാഴ്ച ഇരുപത്തിയഞ്ചോളം പ്രാവുകളെ വിറ്റിരുന്നു. കഴിഞ്ഞ ഇരുപതു വർഷത്തോളമായി ഇദ്ദേഹം പ്രാവുകളെ പോറ്റിവളർത്തി വിൽപ്പന നടത്തിവരുന്നു.
No comments