നീലേശ്വരം മന്ദംപുറത്ത് കാവിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ മൂന്നുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു
നീലേശ്വരം: നീലേശ്വരം മന്ദംപുറത്ത് കാവിനോട് ചേർന്നുളള നാഗകാവിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ മൂന്നുപേരെ നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു. കുണ്ടംകുഴി പന്നിയാട്ട് സ്വദേശികളായ മുഹമ്മദിന്റെ മകൻ ഹംസ(46), അബ്ദുൾ ഖാദറിന്റെ മകൻ അബ്ദുൾഷാനിദ്(30), മുഹമ്മദിന്റെ മകൻ ഇബ്രാഹിം(40) എന്നിവരെയാണ് എസ്ഐ ടി.വിശാഖും സംഘവും അറസ്റ്റു ചെയ്തത്.
ചന്ദനമരം മുറിച്ചു കടത്തിയ കെഎൽ 60 ഇ 738 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ്. നൂറോളം വർഷം പഴക്കം വരുന്ന ചന്ദനമരം മോഷണം പോയത്.
പ്രതികളുടെയും, ഇവർ വന്ന ഓട്ടോറിക്ഷയുടെയും ദൃശ്യങ്ങൾ ക്ഷേത്രത്തിന് സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചെ ബേഡകത്ത് വെച്ച് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഉച്ചകഴിഞ്ഞ് കോടതിയിൽ ഹോസ്ദുർഗ് കോടതിയിൽ ഹജരാകും.
No comments