എസ് .പി ഓഫീസ് മാർച്ചിനിടെ പോലീസുമായി സംഘർഷം ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് പരിക്ക്
എസ് .പി ഓഫീസ് മാർച്ചിനിടെ പോലീസുമായി സംഘർഷം ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് തലയ്ക്ക് സാരമായി പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കാസർഗോഡ് എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനത്തിന് പിന്നാലെയാണ് സംഘർഷം നടന്നത്. കെപിസിസി പ്രസിഡണ്ടിനെ കള്ളക്കേസിൽ കൊടുക്കുന്നതായി ആരോപിച്ചായിരുന്നു മാർച്ച്. സംഘർഷത്തിൽ പോലീസ് ലാത്തി ചാർജ് നടത്തി.പരിക്കേറ്റ ഫൈസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് കോൺഗ്രസ് പ്രവർത്തകർക്കും രണ്ടു പോലീസുകാർക്കും പരിക്കേറ്റു.
No comments