Breaking News

വാഹനമില്ല; പ്രവർത്തനം അവതാളത്തിലായി നല്ലോമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ


ചിറ്റാരിക്കാൽ: നല്ലോമ്പുഴ ഇലക്ട്രിക്കൽ സെക്ഷനിൽ മഴ കനക്കുംതോറും കെ.എസ്.ഇ.ബി ജീവനക്കാരിലും ഉപഭോക്താക്കളിലും ആധി വിട്ടൊഴിയുന്നില്ല. കരാർ കോൺട്രാക്ടറുടെ  അനാസ്ഥമൂലം നിലവിൽ പേരിനു മാത്രം വാഹനം എന്ന അവസ്ഥയിലാണ്. വാഹനത്തിന്റെ അഭാവം മൂലം കൃത്യമായ രീതിയിൽ വൈദുതി നൽകാനോ പുനസ്ഥാപിക്കാനോ ജീവനക്കാർക് സാധിക്കുന്നില്ലെന്നു മാത്രമല്ല  പല അപകട സന്ദർഭങ്ങളിലും  കെ എസ് ഇ ബി ജീവനക്കാർ എത്തിപ്പെടാൻ വൈകുന്നതിൽ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്ന് ഉയരുന്നത്. തയ്യേനി,അതിരുമാവ് അത്തിയടുക്കം, പാമതട്ടു പുതുതായി കൂട്ടിച്ചേർക്കപ്പെട്ട കാക്കടവ്  തുടങ്ങിയ സ്ഥലങ്ങൾ ഈ സെക്ഷൻ പരിധിയിൽ പെടുന്നു. ജീപ്പ് പോലുള്ള വാഹനമില്ലാതെ ഇത്തരം സ്ഥലങ്ങളിലേക്ക് അറ്റകുറ്റപണിക്കായി എത്തിച്ചേരുക പ്രയാസമാണ്. നിലവിൽ ഇരു ചക്ര വാഹനത്തിൽ വളരെ കഷ്ടപെട്ടാണ് ജീവനക്കാർ ഈ സ്ഥലങ്ങളിൽ എത്തിപ്പെടുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതും, സ്വന്തം സുരക്ഷ പോലും നോക്കാതെ കൈമെയ് മറന്ന് എത്രകാലം ജീവനക്കാർ ഇങ്ങനെ പോവേണ്ടി വരും എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.

No comments