Breaking News

പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിന് സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം : ജില്ലാ കലക്ടർ തൃക്കണ്ണാട്‌ കടപ്പുറത്ത്‌ തകർന്നഭിത്തി നിർമിച്ചുതുടങ്ങി


തൃക്കണ്ണാട് തീരത്ത് തുടരുന്ന അതിശക്തമായ കടലേറ്റത്തിൽ തുടർന്ന്  ജില്ലാ കളക്ടർ കെ ഇമ്പശേഖരുടെ നേതൃത്വത്തിൽ ഉദുമ ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു.പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിന് സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു.റോഡ് ഉപരോധം പോലുള്ള പ്രതിഷേധങ്ങൾ  അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടയും നേതൃത്വത്തിൽ തൃക്കണ്ണാട് പ്രദേശം സന്ദർശിക്കാൻ യോഗത്തിൽ തീരുമാനിച്ചു.  തൃക്കണ്ണാട്  തീരത്ത് സ്ഥിതിചെയ്യുന്ന അപകടഭീഷണി നേരിടുന്ന കെട്ടിടത്തിന്റെ സംരക്ഷണത്തിനായി താത്കാലികമായി കല്ല് നിരത്തി ഭിത്തിയൊരുക്കാനും യോഗത്തിൽ തീരുമാനമായി. ഈ പ്രവർത്തി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുവാൻ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിർദേശം നൽകി.  ഈ പ്രദേശത്ത് ഹാർബർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ത്വരിതപ്പെടുത്തുന്നതിന്  സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.ഇത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എല്ലാ മാസവും അവലോകന യോഗം ചേരാനും  തീരുമാനിച്ചു. 


സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, തഹസിൽദാർ എം.മണിരാജ്, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി,  ഹസാർഡ് അനിലിസ്റ്റ് പ്രേം ജി പ്രകാശ്,ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ രമേശൻ, ബേക്കൽ ഡിവൈഎസ്പി സുനിൽകുമാർ  പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, പഞ്ചായത്ത് അംഗങ്ങൾ, മത്സ്യത്തൊഴിലാളി പ്രതിനിധീകൾ തുടങ്ങിയവർ യോഗത്തിൽ പങ്കുചേർന്നു

No comments