വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പെരുമ്പട്ടയിൽ ഉന്നത വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. പെരുമ്പട്ട ലീഗ് ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ മുൻ കളക്ടർ കൂടിയായ എം പി ജോസഫ് ഐ എ എസ് കറിയർ ഗൈഡൻസിന് നേതൃത്വം നൽകി. വാഹനാപകടത്തിൽ പരിക്കുപറ്റി ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു സഹോദരിക്ക് വേണ്ടിയുള്ള ചികിത്സ സഹായവും ചടങ്ങിൽ വച്ച് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. നൗഷാദ് ഇളംപാടി അധ്യക്ഷത വഹിച്ചു. മക്കളുടെ അഭിരുചി അനുസരിച്ച് മാതാപിതാക്കൾ ഉണർന്നു പ്രവർത്തിക്കണമെന്നും തെറ്റുകൾ കണ്ടാൽ തുറന്നു പറയാനുള്ള ആർജ്ജവം മാതാപിതാക്കൾക്ക് ഉണ്ടാകണമെന്നും പ്രതികൂലമായ ഒരു അവസ്ഥയും ലോകത്ത് ഇല്ലെന്നും അസാധ്യമായത് സാധ്യമാക്കുന്നതിലൂടെയാണ് ഓരോരുത്തരുടെയും വിജയമെന്നും കരിയർ ഗൈഡൻസ് നൽകിയ എം പി ജോസഫ് ഐഎഎസ് അഭിപ്രായപ്പെട്ടു.ഉമ്മർ മൗലവി, അബ്ദുൽ റഹ്മാൻ പുഴക്കര,എൻ പി അബ്ദുൽ റഹ്മാൻ മാസ്റ്റർ, സാദാത്ത് ഓട്ടപ്പടവ്, പിസി ഇസ്മായിൽ, റൈഹാനത്ത് ടീച്ചർ, ഷംസുദ്ദീൻ എം കെ, റഫീഖ് എം കെ,ബഷീർ പുഴക്കര,സ്വാലിഹ് മൗക്കോട്,സഹദിയ ഷുക്കൂർ,റംല ഷാഹുൽ,മുബഷിർ,ത്വൽഹത്ത്,എം സി പെരുമ്പട്ട പ്രസംഗിച്ചു.
No comments