Breaking News

ആഗസ്റ്റ് 14 ന് മാലോത്ത് 'ഫ്രീഡം വിജിൽ' സംഘാടക സമിതി രൂപീകരിച്ചു


മാലോം: തൊഴിലാളി - കർഷക-കർഷക തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയും തൊഴിലാളിവിരുദ്ധ നയങ്ങൾ നടപ്പിലാക്കി കോർപ്പറേറ്റ്കൾക്ക് ഒത്താശ ചെയുന്ന കേന്ദ്ര ഭരണത്തിനെതിരെ തൊഴിലാളികളും -കർഷകരും -കർഷക തൊഴിലാളികളും ആഗസ്റ്റ് 14 ന് വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ മാലോത്ത് വെച്ച്  "ഫ്രീഡം വിജിൽ " എന്ന പരിപാടി സംഘടിപ്പിക്കുന്നു.  പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം സി ഐ ടി യുഏരിയ പ്രസിഡൻ്റ് ജോസ്റ്റ് പതാലിൽ ഉദ്ഘാടനം ചെയ്തു.

ചെയർമാനായി കെ ദിനേശനേയും കൺവീനറായി കെ ഡി മോഹനനേയും തിരഞ്ഞെടുത്തു.

No comments