Breaking News

വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് എച്ച്.എസ്.എസിൽ സ്റ്റുഡൻ്റ് പോലീസ് സ്ഥാപകദിനാചരണം നടത്തി വെള്ളരിക്കുണ്ട് എസ് ഐ ബി.ഹരികൃഷ്ണൻ പതാക ഉയർത്തി


വെള്ളരിക്കുണ്ട്: 'സ്റ്റുഡൻ്റ് പോലീസ് നാടിനു വേണ്ടി നാടിനോടൊത്ത്..' സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്ഥാപക ദിനാചരണം വിപുലമായ തോതിൽ സെന്റ് ജൂഡ്സ് എച്ച്എസ്എസ് വെള്ളരിക്കുണ്ടിൽ നടന്നു. വെള്ളരിക്കുണ്ട് പ്രിൻസിപ്പൽ എസ് ഐ ബി.ഹരികൃഷ്ണൻ പതാക ഉയർത്തി. സ്കൂൾ മാനേജർ റവ.ഫാ. ഡോ.ജോൺസൺ അന്ത്യംകുളം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രാജൻ സ്വാതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മിസ്ട്രസ് അന്നമ്മ കെ എം, സോഫി പിസി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജിമ്മി മാത്യു, റാണി എം ജോസഫ്, എ എസ് ഐ സരിത, സീനിയർ സിവിൽ പോലീസ് ഓഫീസർ സത്യപ്രകാശ് എന്നിവർ നേതൃത്വം നൽകി. എസ് പി സി സ്ഥാപകദിനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം വെച്ച് പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങൾ എസ് പി സി യൂണിറ്റ് ഏറ്റെടുത്ത് ആരംഭം കുറിച്ചു. 'ശ്രദ്ധ ജീവന്റെ രക്ഷ' എന്ന ട്രാഫിക് സുരക്ഷാ പദ്ധതിക്ക് തുടക്കമായി. വിവിധ ബൈപ്പാസ് റോഡുകളിൽ മിറർ സ്ഥാപിക്കുക, ട്രാഫിക് സൈൻ ബോർഡുകൾ, സീബ്രാലൈൻ, ട്രാഫിക് സുരക്ഷാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി നടത്തുന്നതാണ്.


No comments