എസ്. വൈ. എസ് പാണത്തൂർ സർക്കിൾ തല സ്വാതന്ത്ര്യദിന സമ്മേളനം പൂടങ്കല്ല് അയ്യങ്കാവിൽ നടന്നു
ചുള്ളിക്കര: എസ്. വൈ. എസിന്റെ നേതൃത്വത്തിൽ ബഹുസ്വരതയാണ് ഉറപ്പ് എന്ന ഷീർഷകത്തിൽ പാണത്തൂർ സർക്കിൾ തല സ്വാതന്ത്ര്യദിന സമ്മേളനം പൂടങ്കല്ല് അയ്യങ്കാവ് വെച്ച് നടത്തി.
ആഗസ്റ്റ് 15 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് പതാക മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഉയർത്തി. സ്വാതന്ത്ര്യദിന റാലിക്ക് ശേഷം നടന്ന സമ്മേളനം എസ്. വൈ. എസ് കാഞ്ഞങ്ങാട് സോൺ കമ്മിറ്റി പ്രസിഡന്റ് ഷിഹാബുദീൻ അഹ്സനി ഉദ്ഘാടനം ചെയ്തു.
രാജപുരം പ്രസ്സ് ഫോറo സെക്രട്ടറി സുരേഷ് കൂക്കൾ മുഖ്യാതിഥിയായി. സർക്കിൾ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചുള്ളിക്കര സ്വാഗതം പറഞ്ഞു . കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹിമാൻ നൂറാനി, ശംസുദ്ധീൻ അയ്യങ്കാവ് ജുനൈദ്. എം എന്നിവർ ആശംസ പ്രസംഗം നടത്തി.
പരിപാടിയിൽ മദ്രസ വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗങ്ങൾ നടത്തി. സർക്കിൾ കമ്മിറ്റി നേതാക്കളും പ്രവർത്തകരും, ദർസ് -മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു.
No comments