ഓണത്തോടനുബന്ധിച്ച് വെളളരിക്കുണ്ട് താലൂക്കിലെ വ്യാപാര സ്ഥാപനങ്ങളിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി
വെള്ളരിക്കുണ്ട് : ഓണത്തോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ഇന്ന് കാഞ്ഞങ്ങാട് സബ്- കലക്ടർ സൂഫിയാൻ അഹമ്മദിന്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ്, ഭക്ഷ്യ സുരക്ഷാ, ലീഗൽ മെട്രാ ളജി ഉദ്യോഗസ്ഥൻമാരടങ്ങുന്ന സംയുക്ത സ്ക്വാഡ് വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ , ബളാൽ , വെള്ളരിക്കുണ്ട്, മാലോം , തുടങ്ങിയ സ്ഥലങ്ങളിലെ അനാദി കടകൾ, പച്ചക്കറി കടകൾ , ബേക്കറികൾ, ഹോട്ടലുകൾ, മൽസ്യ മാംസ വിപണന കേന്ദ്രങ്ങൾ തുടങ്ങി 100 ഓളം കടകളിൽ പരിശോധന നടത്തി പരിശോധനയിൽ വിലവിവരപട്ടിക പ്രദർശിക്കാതെയും , പർച്ചേസ് ബിൽ സൂക്ഷിക്കാതെയും , പഞ്ചായത്ത് ലൈസൻസ് , ഭക്ഷ്യ സുരക്ഷ ലൈസൻസ് എന്നിവ പ്രദർശിപ്പിക്കാതെയും കച്ചവടം നടക്കുന്നതായി കണ്ടെത്തി. തക്കാളി, വെള്ളരി , തുടങ്ങിയവ യടക്കം നിരവധി ഇനങ്ങൾക്ക് മാലോം ഭാഗത്ത് വിലകൂടുതൽ കാണപ്പെട്ടു. 34 രൂപയ്ക്ക് പരപ്പ, വെള്ളരിക്കുണ്ട് ഭാഗത്ത് വില്പന നടത്തുന്ന തക്കാളിക്ക് മാലോത്ത് 40 രൂപ ഈടാക്കുന്നതായി കാണപ്പെട്ടു. അമിത വില ആയതിനാൽ കുറയ്ക്കാനായി നിർദേശം നൽകി.വെള്ളരിക്കുണ്ടിലെ ഒരു പലചരക്ക് കടയിൽ ഗുണനിലവാരം തീരെ കുറവായി കണ്ടെത്തിയ ചെറുപയർ വിൽക്കരുതെന്ന് കടയുടമയ്ക്ക് നിർദേശം നൽകി. ഇവിടത്തെ മറ്റൊരു കടയിൽ കാലാവധി കഴിഞ്ഞ പായ്ക്ക് ചെയ്ത ചോളം പൊടി വിൽപനയ്ക്ക് വെച്ചതായി കണ്ടെത്തി.ഇത് റാക്കിൽ നിന്നം മാറ്റി വെപ്പിച്ചു. കടയുടമയ്ക്ക് താക്കിത് നൽകി.. ഇവിടത്തെ അടുത്ത ടുത്ത പച്ചക്കറി കടകളിൽ വില കൂടുതൽ കണ്ടെത്തിയ തക്കാളി, പയർ, വെള്ളരി എന്നീ ഇനങ്ങളുടെ വില കുറപ്പിച്ചു. . ക്രമക്കേട് കണ്ടെത്തിയ 38 കടകൾക്ക് നോട്ടീസ് നൽകി. നിയമപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്ന തു മാണ്. അമിതവില ഈടാക്കരുതെന്ന് കടക്കാർക്ക് കർശന നിർദേശം നൽകി. ഹോട്ടലുകളിൽ ഗാർഹിക സിലിണ്ടർ കണ്ടെത്തിയാൽ ഇ.സി. ആക്ട് പ്രകാരം കണ്ടുകെട്ടി കേസ് എടുക്കുമെന്ന് താക്കീ തും നൽകി.
പരിശോധനയിൽ സബ്- കലക്ടർക്ക് പുറമേ താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ ടി.സി, റേഷനിങ് ഇൻസ് പെക്ടർ മരായ രാജീവൻ കെ കെ, ജാസ്മിൻ കെ ആന്റണി, ഭക്ഷ്യ സുരക്ഷാ ഓഫീസർ അനൂബ് ജോസഫ് ജീവനക്കാരനായ അമർനാഥ് ഏ,, ലീഗൽ മെട്രാള്ജി ഓഫിസിലെ ക്ലർക്ക് പ്രീതിമോൾ പി.വി., സബ് കലക്ടർ ഓഫിസിലെ ജീവനക്കാരായ മുകേഷ് സി, പ്രസന്നൻ ആർ എന്നവരും പങ്കെടുത്തു.
No comments