Breaking News

എംഡിഎംഎയുമായി രണ്ട് യുവാക്കൾ ചന്തേര പോലീസിന്റെ പിടിയിൽ


അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കൾ ചന്തേര പോലീസിന്റെ പിടിയിൽ. ആഗസ്റ്റ് 20 ഞായറാഴ്ച്ച വൈകിട്ട് പടന്ന, മൂസാഹാജി മുക്കിൽ വച്ചാണ് മധൂർ പട്ല സ്വദേശി ലുബാബ് മുഹമ്മദ്‌ (25), പടന്ന കാവുംതല സ്വദേശി മുഹമ്മദ്‌ ഫാസിൽ (29) എന്നിവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 1.50 ഗ്രാം MDMA കണ്ടെടുത്തു.


കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടത്തിവരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. ചന്തേര SI ശ്രീദാസൻ എം.വി, ASI ലക്ഷ്മണൻ, CPO സുധീഷ് പി പി, ഡ്രൈവർ CPO സുരേഷ് ബാബു എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.

No comments