വെള്ളരിക്കുണ്ടിൽ ഓണചന്ത ആരംഭിച്ചു
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത് കുടുംബ ശ്രീസി. ഡി. എസിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ഓണചന്ത ആരംഭിച്ചു..
കുടുംബ ശ്രീ യൂണിറ്റുകൾ ഉണ്ടാക്കിയ വിവിധയിനം അച്ചാറുകൾ പഴവർഗ്ഗങ്ങൾ പച്ചക്കറികൾ തുടങ്ങി നിരവധി ഇനങ്ങൾ ചന്തയിലുണ്ട്.
സപ്ലൈ കോ സെന്ററിനടുത്ത് ആരംഭിച്ച ഓണചന്ത പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉൽഘടനം ചെയ്തു. വാർഡ് മെമ്പർ വിനു കെ. ആർ അധ്യക്ഷതവഹിച്ചു..
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വർക്കി. ദേവസ്യ തറപ്പേൽ. മോൻസി ജോയ്. ബിൻസി ജെയിൻ കൃഷി അസി ഓഫീസർ ശ്രീഹരി വി. കുടുംബ ശ്രീ ചെയർ പേർസൻ മേരി ബാബു ചന്ദ്രൻ വിളയിൽ. എം. പി. ജോസഫ് . നിർമ്മൽ രാജു എന്നിവർ പ്രസംഗിച്ചു..
കൃഷി ഓഫീസർ നിഖിൽ നാരായണൻ സ്വാഗതം പറഞ്ഞു
No comments