Breaking News

വെളളരിക്കുണ്ട് താലൂക്ക് തല സൗജന്യ ഓണകിറ്റുകളുടെ വിതരണോൽഘാടനം കിനാനൂർ പഞ്ചായത്ത് മെമ്പർ സിൽവി ജോസഫ് നിർവഹിച്ചു


വെള്ളരിക്കുണ്ട് : സൗജന്യ ഓണകിറ്റുകളുടെ വെളളരിക്കുണ്ട് താലൂക്ക് തല ഉൽഘാടനം വെള്ളരിക്കുണ്ടിലെ 49 നമ്പർ റേഷൻ കടയിൽ പഞ്ചായത്ത് മെമ്പർ സിൽവി ജോസഫ് ഉൽഘാടനം ചെയ്തു. 

വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി ആദ്യവിൽപന നടത്തി. ആദിവാസി ഊരിലെ മുതിർന്ന വനിത കാർത്യായനി ആദ്യ വിൽപന ഏറ്റു വാങ്ങി. താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി.സി അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് താലൂക്ക് സപ്ലെ ഓഫിസർ ജയൻ എൻ പണിക്കർ സ്വാഗതം പറഞ്ഞു. 

 സീനിയർ ക്ലർക്ക് ദിനേശ് കുമാർ സി.എം , വിശാൽ ജോസ് , റേഷൻ ഡീലേസ് നേതാക്കളായ സജിവ് പുഴക്കര , പ്രമോദ് കെ.വി , ചക്രപാണി ടി.വി എന്നിവർ സംസാരിച്ചു. സപ്പെ ഓഫിസ് ജീവനക്കാരനായ ജിഷ്ണു കെവി , റേഷൻ കട ജീവനക്കാരി മെറ്റിൽഡ സുനിൽ എന്നിവർ പങ്കെടുത്തു. ലൈസൻസി സുനിൽകുമാർ നന്ദി പറഞ്ഞു.


No comments