Breaking News

വിദ്യാലയമികവിന് കെ എസ് ടി എ കരുതൽ ചിറ്റാരിക്കൽ ഉപജില്ലാതല ഉദ്ഘാടനം കണ്ണിവയൽ ജിയുപി സ്കൂളിൽ നടന്നു


ചിറ്റാരിക്കാൽ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ. എസ്. ടി. എ  യുടെ നേതൃത്വത്തിൽ ജില്ലയിലെ 50 വിദ്യാലയങ്ങളിൽ യു.പി.വിഭാഗം വിദ്യാർഥികളുടെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിന് നടപ്പാക്കുന്ന കരുതൽ 2023 പരിപാടിയുടെ ചിറ്റാരിക്കൽ ഉപജില്ലാ തല ഉദ്ഘാടനം ജി  യു പി എസ് 

 കണ്ണിവയലിൽ തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് പി എം ശ്രീധരൻ  പദ്ധതി വിശദീകരണം നടത്തി. ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷാകുമരി എൻ ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു.


ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ മോഹനൻ , പി എ സെബാസ്റ്റ്യൻ , ജോയി അറക്കൽ , ജസീന്ത ജോൺ , സജിമോൻ , വീണ എ വി , ഹരികുമാർ , പി  ജനാർദ്ദനൻ , മിനി വാകമല , എം ബിജു, വി അനിതകുമാരി , പി രതീഷ് എന്നിവർ

 അഭിവാദ്യം ചെയ്ത് സംസാരിച്ചു.

 വാർഡ് മെമ്പറും സംഘാടക സമിതി ചെയർമാനുമായ വിനിത് ടി ജോസ്  അധ്യക്ഷത വഹിച്ചു.   കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ സെക്രട്ടറി മെയ്സൺ കെ സ്വാഗതവും സംഘാടക സമിതി കൺവീനർ പ്രമോദ് കുമാർ എം വി നന്ദിയും പറഞ്ഞു.

No comments