Breaking News

വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാഗസിൻ പ്രകാശനം നടന്നു കവയിത്രി ധന്യ നരിക്കോടൻ പ്രകാശനം ചെയ്തു


വെള്ളരിക്കുണ്ട്  : സെൻറ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ മാഗസിൻ  'കെഷത്ത് ' പ്രശസ്ത കവയിത്രി ധന്യ നരിക്കോടൻ പ്രകാശനം ചെയ്തു.  അഡ്മിനിസ്ട്രേറ്റർ  ഫാദർ വിപിൻ വെമ്മേനിക്കട്ടേയിൽ അധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് ഹെഡ് ധന്യ മാത്യു പ്രസംഗിച്ചു.കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ മെർലിൻ സ്വാഗതവും  കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ജ്യുവൽ ബിജു നന്ദിയും പറഞ്ഞു.

No comments